ഹരാരെ: സിംബാബ്‌വെയില്‍ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 47 മരണം. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.ഹരാരെ ഹൈവേയിലാണ് അപകടമുണ്ടായത്. ഹരാരെയില്‍നിന്നും മുട്ടാറയിലേക്ക് പോകുകയായിരുന്ന ബസും ഇതേ ദിശയിലേക്ക് തിരികെ വരികയായിരുന്ന മറ്റൊരു ബസുമാണ് കൂട്ടിയിടിച്ചതെന്ന് പോലീസ് അറിയിച്ചു.
ഹെറാൾഡ് ദിനപ്പത്രമാണ് അപകടത്തിന്റെ ചിത്രങ്ങൾ പുറത്തുകൊണ്ടുവന്നത്. സിംബാബ്‌വെയില്‍ ഗതാഗത അപകടങ്ങൾ സാധാരണമാണ്, വർഷങ്ങൾ നീണ്ട അടിയന്തിരാവസ്ഥയും, അവഗണനയും മൂലം റോഡുകൾ അപകടാവസ്ഥയിലാണ്. കഴിഞ്ഞ വർഷം ജൂണിൽ സാംബിയ ഹൈവേയിലുണ്ടായ ഒരു അപകടത്തിൽ 43 പേർ മരിച്ചിരുന്നു.
റോഡപകടങ്ങൾ നിയന്ത്രിക്കാൻ ഗവൺമെന്റ് നടപടികൾ കൈക്കൊള്ളുമെന്ന് ഡപ്യൂട്ടി ട്രാൻസ്പോർട്ട് മന്ത്രി ഫോർച്യൂൺ ചോസി പറഞ്ഞു.
Post Your Comments