ലണ്ടന്‍ : 70-കാരിയെ ബലാത്സംഗം ചെയ്തതിനു ശേഷം യുവാവ് നെക്ലേസിനൊപ്പം ഭര്‍ത്താവിന്റെ ചിതാഭസ്മവും മോഷ്ടിച്ചു. ബ്രിട്ടണിലാണ് സംഭവം. വീടില്ലാതെ തെരുവില്‍ കഴിയുന്ന യുവാവാണ് 70-വയസ് പ്രായമുള്ള വിധവയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. 22-കാരനായ ഡാനിയല്‍ സ്റ്റിപ്പാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന അക്രമങ്ങള്‍ നടത്തിയത്. ബ്രിട്ടനിലെ ഡിവോണിലുള്ള സ്ത്രീയുടെ വീട്ടിലെത്തിയാണ് ലൈംഗിക പീഡനം നടത്തിയത്.
ചിതാഭസ്മം കൊണ്ടുപോകരുതെന്ന് വൃദ്ധ കേണപേക്ഷിച്ചെങ്കിലും സ്റ്റിപ് ഇതും കൈക്കലാക്കി. അന്വേഷണത്തിനിടെ വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും ഇത് മാത്രം പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. 2018 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. സ്വന്തം വീട്ടില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു അക്രമം. ഡിഎന്‍എ തെളിവുകളാണ് പ്രതിയെ കുടുക്കാന്‍ സഹായകമായത്. ബ്രിസ്റ്റോളില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇതേ പ്രദേശത്തുള്ള മറ്റൊരു സ്ത്രീയെയും ജനുവരിയില്‍ ഇയാള്‍ അക്രമിച്ചിരുന്നു.
Post Your Comments