Latest NewsIndia

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക തന്നെ ചെയ്യും; യോഗി ആദിത്യനാഥ്

ലക്നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭരണഘടനാ തത്വങ്ങള്‍ പാലിച്ച് ക്ഷേത്രം നിര്‍മ്മിക്കുമെന്നും രാമപ്രതിമ നിര്‍മ്മിക്കാന്‍ രണ്ട് സ്ഥലങ്ങള്‍ പരിശോധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കൂട്ടായ ചര്‍ച്ചകളിലൂടെ സമവായമുണ്ടാക്കി അയോധ്യ പ്രശ്നം പരിഹരിക്കുന്നതിനുള്ള സമയം തീര്‍ന്നെന്നും ഭരണഘടനാപരവും നിയമപരവുമായ വഴികളിലൂടെ ക്ഷേത്രം നിര്‍മ്മിക്കാനാണ് ഇനി ശ്രമമെന്നും ബിജെപി വ്യക്തമാക്കി.

എന്നാല്‍ അയോധ്യയില്‍ മെഡിക്കല്‍ കോളെജ് നിര്‍മിക്കുമെന്നും യോഗി അറിയിച്ചിരുന്നു. കൂടാതെ ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് ‘അയോധ്യ’ എന്നാക്കി മാറ്റി. അയോധ്യ അറിയപ്പെടുന്നത് ശ്രീരാമന്റെ പേരിലാണ്. രാജ്യത്തിന്റെ അഭിമാനത്തിന്റെയും പ്രതാപത്തിന്റെയും അന്തസ്സിന്റെയും അടയാളമാണത്. അയോധ്യയോട് അനീതി കാണിക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button