വാഷിംഗ്ടണ്‍: അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കവെ, വിവിധയിടങ്ങളില്‍ വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാര്‍. രാവിലെ 11.30 വരെയുള്ള വിവരങ്ങള്‍ പ്രകാരം 1,000ലേറെ പരാതികളാണ് ഇത്തരത്തില്‍ ലഭിച്ചിട്ടുള്ളത്. സമീപകാലത്ത് നടന്ന ഇടക്കാല തെരഞ്ഞെടുപ്പുകളിലൊന്നും വോട്ടിംഗ് മെഷീനുകള്‍ സംബന്ധിച്ച് ഇത്രയധികം പരാതികള്‍ ഉയര്‍ന്നിട്ടില്ല.
ജോര്‍ജിയയിലെ വോട്ടെടുപ്പ് കേന്ദ്രത്തില്‍ മെഷീന് തകരാറിനേത്തുടര്‍ന്ന് വോട്ടെടുപ്പ് തുടങ്ങാന്‍ നാലു മണിക്കൂറോളമാണ് വൈകിയത്. ജോര്‍ജിയ, ന്യൂയോര്‍ക്ക്, അരിസോണ തുടങ്ങിയയിടങ്ങളില്‍ നിന്നാണ് ഇത് സംബന്ധിച്ച് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. ഇടക്കാല തെരഞ്ഞെടുപ്പ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണത്തിന്റെ വിലയിരുത്തലായി മാറിയേക്കാവുന്ന ഒന്നാണ്.
Post Your Comments