Latest NewsKerala

ട്രെയിനിൽ പാമ്പ് ; രണ്ട് മണിക്കൂറോളം സർവ്വീസ് വൈകി

വിവേക് എക്‌സ്പ്രസ് വൈക്കം റോഡില്‍ രണ്ടു മണിക്കൂറോളം കുടുങ്ങിയത്

കോട്ടയം: പാമ്പ് ട്രെയിനിന്‍റെ എന്‍ജിനില്‍ കയറിയതിനെ തുടര്‍ന്ന് കന്യാകുമാരിയിലേക്ക് പോയ വിവേക് എക്‌സ്പ്രസ് വൈക്കം റോഡില്‍ രണ്ടു മണിക്കൂറോളം കുടുങ്ങി.

തുടർന്ന് പരിശോധിച്ചപ്പോഴാണ് എന്‍ജിന്‍ ഫാനില്‍ പാമ്പ് കുടുങ്ങി കിടക്കുന്നത് കണ്ടത്. പിന്നീട് മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ എത്തി എന്‍ജിന്റെ ചില ഭാഗങ്ങള്‍ അഴിച്ചുമാറ്റിയാണ് പാമ്പിനെ എടുത്തു മാറ്റിയത്.

പാമ്പ് കയറിയതിനെ തുടര്‍ന്ന് വൈദ്യുതി ഷോര്‍ട്ടാവുകയും ചെയ്തിരുന്നു. ഇതുമൂലമുണ്ടായ തകരാറെല്ലാം എന്‍ജിന്‍ മെക്കാനിക്കല്‍ വിഭാഗം പരിഹരിച്ച ശേഷമാണ് ട്രെയിന്‍ വീണ്ടും യാത്ര തുടർന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button