Jobs & VacanciesLatest News

സെക്രട്ടേറിയേറ്റ് ഓഫീസ് അറ്റന്‍ഡന്റ്; വിജ്ഞാപനം ഉടന്‍

പ്രതീക്ഷിത ഒഴിവുകള്‍ കണക്കാക്കി വിജ്ഞാപനം തയ്യാറാക്കാനുള്ള നിര്‍ദേശം പി.എസ്.സിക്ക് കൈമാറും

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് ഓഫീസ് അറ്റന്‍ഡന്റ് വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കാന്‍ നീക്കം. ഒഴിവുകള്‍ ഈ മാസംതന്നെ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുഭരണ വകുപ്പ് തീരുമാനിച്ചു. പുതിയ കേഡറായതിനാല്‍ ഒരൊഴിവായിരിക്കും റിപ്പോര്‍ട്ട് ചെയ്യുക. പ്രതീക്ഷിത ഒഴിവുകള്‍ കണക്കാക്കി വിജ്ഞാപനം തയ്യാറാക്കാനുള്ള നിര്‍ദേശം പി.എസ്.സിക്ക് കൈമാറും. ഒഴിവ് റിപ്പോര്‍ട്ട് ചെയ്താല്‍ ഒരു മാസത്തിനുള്ളില്‍ വിജ്ഞാപനം തയ്യാറാക്കാനാകുമെന്നാണ് പി.എസ്.സി. അധികൃതര്‍ അറിയിച്ചത്. അങ്ങനെയെങ്കില്‍ ഡിസംബറില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കും.

യോഗ്യത എസ്.എസ്.എല്‍.സിയോ തത്തുല്യ വിജയമോ ആണ്. 18-36 ആയിരിക്കും പ്രായപരിധി. ഉയര്‍ന്ന യോഗ്യത അയോഗ്യതയാകില്ല. അതിനാല്‍ ബിരുദധാരികള്‍ക്കും അപേക്ഷിക്കാനാകും. വിവിധ വകുപ്പുകളിലെ ജില്ലാതല ലാസ്റ്റ് ഗ്രേഡ് റാങ്ക്പട്ടികകളില്‍ നിന്നാണ് സെക്രട്ടേറിയറ്റിലെ തസ്തികകളിലേക്ക് നിയമനം നടത്തിയിരുന്നത്. ആസ്ഥാന ഒഴിവുകളായി കണക്കാക്കി എല്ലാ ജില്ലകളിലേയും റാങ്ക്പട്ടികകളില്‍ നിന്ന് ക്രമം അനുസരിച്ചായിരുന്നു നിയമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button