Latest NewsKerala

സനലിന്റെ മരണം; ഡിവൈ.എസ്.പി തമിഴ്നാട്ടിലേക്ക് മുങ്ങി; പ്രതിഷേധം ആളിക്കത്തുന്നു

ഒളിവില്‍ പോയ ഹരികുമാറിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാത്തത് ഇയാളുടെ ഉന്നത ബന്ധം മൂലമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്

തിരുവനന്തപുരം: പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് കൊന്ന കേസില്‍ പ്രതിയായ ഡിവൈ.എസ്.പി ഹരികുമാര്‍ തമിഴ്നാട്ടിലേക്ക് മുങ്ങിയതായി സൂചന. സംഭവം കഴിഞ്ഞയുടന്‍ തന്നെ ഇയാള്‍ തമിഴ്നാട്ടിലെ മധുരയിലേക്ക് രക്ഷപ്പെട്ടതായാണ് വിവരം. ഇയാളെ കണ്ടെത്താന്‍ അന്വേഷണ സംഘം മധുരയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 10 സംഘങ്ങളായി തിരിഞ്ഞ് വിപുലമായ അന്വേഷണമാണ് ഹരികുമാറിന് വേണ്ടി പൊലീസ് നടത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

എന്നാല്‍ ഒളിവില്‍ പോയ ഹരികുമാറിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാത്തത് ഇയാളുടെ ഉന്നത ബന്ധം മൂലമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രതിയെ പിടിക്കുന്നതിന് പകരം അന്വേഷണവുമായി സഹകരിക്കണമെന്ന നിര്‍ദ്ദേശമാണ് പൊലീസ് ഹരികുമാരിന്റെ ബന്ധുക്കള്‍ക്ക് നല്‍കിയത്. നാടിനെ നടുക്കിയ അരും കൊലയ്ക്ക് ശേഷം ഡിവൈ.എസ്.പി ഒരുദിവസം മുഴുവന്‍ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ഒരു നേതാവിന്റെ സംരക്ഷണയിലായിരുന്നുവെന്ന കാര്യം സേനയ്ക്കുള്ളിലും പുറത്തും പാട്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button