Latest NewsKerala

സനൽകുമാർ കേസ് ; ഒളിവിൽ പോയ ഡിവെെഎസ്പിക്കായി അന്വേഷണം പുരോഗമിക്കുന്നു

നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകര സ്വദേശി സനൽകുമാർ വാക്ക് തർക്കത്തിനിടെ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ഡിവൈഎസ്പി ഹരികുമാറിനായുള്ള അന്വേഷണം ഊർജിതമാക്കിയതായി അന്വേഷണസംഘം. ഹരികുമാറിന്‍റെ രണ്ട് മൊബൈൽ ഫോണുകളും ഓഫ് ചെയ്ത നിലയിലാണ്.

ഒളിവിൽ പോയ ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാരും സുഹൃത്തുക്കളും സനൽ കുമാറിന്റെ മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു. നെടുമങ്ങാട് എഎസ്പി സുജിത് ദാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

കൊടങ്ങാവിളയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. കൊടങ്ങാവിളയിലെ സുഹൃത്തിന്‍റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്‍റെ വാഹനത്തിന് തടസമായി കാർ പാർക്ക് ചെയ്തതിൽ പ്രകോപിതനായി സനലിനെ മർദ്ദിക്കുകയായിരുന്നു.

വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിടുകയായിരുന്നു. എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സനലിനെ ആശുപത്രിയിലെത്തിക്കാൻ നിൽക്കാതെ ഡിവൈഎസ്പി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button