സ്‌പെയ്ന്‍: നിലത്ത് കിടന്നുറങ്ങിയ ആറ് എയര്‍പോര്‍ട്ട് ജീവനക്കാരുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലായിരുന്നു. ഇതിനെ തുടര്‍ന്ന് ആറ് ജീവനക്കാരേയും കമ്പനി പുറത്താക്കി. റിയാനേര്‍ എയര്‍ലൈന്‍സിന്റെ ജീവനക്കാരെയാണ് സ്‌പെയ്‌നിലെ മലാഗ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്താക്കിയത്. സമൂഹമാധ്യമങ്ങളില്‍ ചിത്രം വൈറലായതോടെ കമ്പനിയുടെ പ്രശസ്തി തകര്‍ന്നിട്ടുണ്ടെന്നും അതിന് കാരണക്കാരായ ആറ് പോരെയും പുറത്താക്കുന്നുവെന്നും കമ്പനി ചൊവ്വാഴ്ച അറിയിക്കുകയായിരുന്നു.
ജീവനക്കാര്‍ നിലത്ത് കിടന്നുറങ്ങുന്ന ദൃശ്യങ്ങള്‍ ജിം അറ്റ്കിന്‍സന്‍ എന്നയാള്‍ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. തുടര്‍ന്ന് ജീവനക്കാര്‍ക്ക് വേണ്ടത്ര താമസസൗകര്യം നല്‍കിയില്ലെന്നാരോപിച്ച് അറ്റ്കിന്‍സന്‍ കമ്പനിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 14നാണ് പിരിച്ചുവിടലിന് ആസ്പദമായ സംഭവം നടന്നത്. അതേ സമയം തങ്ങളുടെ ജീവനക്കാരുടെ പ്രവര്‍ത്തിയില്‍ വിശദീകരണവുമായി റിയാനേര്‍ എയര്‍ലൈന്‍സ് തന്നെ രംഗത്തെത്തിരുന്നു.
ഒരു വിഐപി ലോഞ്ചിനു മുന്നോടിയായി ക്രൂ അംഗങ്ങള്‍ കുറച്ച് നേരം ക്യാബിനില്‍ തങ്ങുകയായിരുന്നുവെന്നും അല്ലാതെ ജീവനക്കാര്‍ ആരും തന്നെ നിലത്ത് കിടന്നുറങ്ങിയില്ലെന്നുമായിരുന്നു കമ്പനിയുടെ വിശദീകരണം. അതേ സമയം ജീവനക്കാരെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പോര്‍ച്ചുഗീസ് യൂണിയന്‍ എസ്എന്‍പിവിഎസി രംഗത്തെത്തി. ജീവനക്കാര്‍ക്ക് ആവശ്യമായ ഭക്ഷണമേ വിശ്രമമോ നല്‍കാതെ മാടുകളെ പോലെ കമ്പനി പണിയെടുപ്പിക്കുകയാണെന്ന് യൂണിയന്‍ അധികൃതര്‍ ആരോപിച്ചു. അന്നേ ദിവസം റയാന്‍ എയറിന്റെ പോര്‍ച്ചുഗീസിലേക്കുള്ള വിമാനം വഴിതിരിച്ചു വിട്ടതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയ വിമാനത്തിലെ ജീവനക്കാര്‍ക്ക് മലാഗവിമാനത്താവളത്തില്‍ തങ്ങേണ്ടി വരികയായിരുന്നു.
Post Your Comments