കോഴിക്കോട്: എംടി വാസുദേവന്‍ നായര്‍ തയ്യാറാക്കിയ തിരക്കഥ 5 വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമയാക്കുന്നതിനായി കെെമാറിയിരുന്നു. എന്നാല്‍ 2014 ല്‍ കെെമാറിയ തിരക്കഥ ഇത്രയും നീണ്ട നാളുകള്‍ക്ക് ശേഷവും ചിത്രീകരണം ആരംഭിക്കുക പോലും ചെയ്യാത്തതില്‍ എതിര്‍പ്പ് അറിയിച്ച് തിരക്കഥ തിരികെ തരണമെന്ന് ആവശ്യവുമായി എംടി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ കാര്യത്തില്‍ മറ്റ് ചര്‍ച്ചകള്‍ക്കൊന്നും ഇല്ലെന്നും അവസാനത്തെ നിലപാടാണ് ഇതെന്നും എത്രയും വേഗം കെെമാറണമെന്നും എംടി കോടതിയില്‍ ബോധിപ്പിച്ചു.
കേസ് പരിഗണിക്കുന്നത് ഈ മാസം പതിനാലിലേക്കു മാറ്റിയിരിക്കുകയാണ്.
എം.ടിയുടെ നോവലായ രണ്ടാമൂഴത്തിന്റെ തിരക്കഥയില്‍ ശ്രീകുമാര്‍ മേനോനാണ് സിനിമ സംവിധാനം ചെയാന്‍ തീരുമാനിച്ചത്. സിനിമയ്ക്കായി തയാറാക്കിയ തിരക്കഥ തിരികെ ലഭിക്കണമെന്നും കൈമാറുമ്പോള്‍ മുന്‍കൂറായി വാങ്ങിയ പണം തിരികെ നല്‍കുമെന്നും എം.ടി ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഷങ്ങളുടെ ഗവേഷണം നടത്തിയാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഈ ആത്മാര്‍ഥത ചിത്രത്തിന്റെ അണിയറക്കാര്‍ കാണിച്ചില്ലെന്ന് എം.ടി പറയുന്നു. 2019 ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നായിരുന്നു നിര്‍മാതാവ് അറിയിച്ചിരുന്നത്.
Post Your Comments