KeralaLatest NewsIndia

കാണിക്ക ബഹിഷ്കരണം: ദേവസ്വം ബോർഡിന് തിരിച്ചടിയായി ഗുരുവായൂരിലെ വരുമാനത്തില്‍ ദശ ലക്ഷങ്ങളുടെ കുറവ്

ജൂണ്‍ മാസത്തിന് ശേഷമാണ് വരുമാനത്തില്‍ വലിയ വ്യത്യാസം അനുഭവപ്പെടാന്‍ തുടങ്ങിയതെന്നും ബോര്‍ഡ് പറഞ്ഞു.

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വരുമാനത്തില്‍ 90 ലക്ഷം രൂപയുടെ കുറവുണ്ടായിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. മുമ്പ് എല്ലാ മാസവും നാല് കോടിയോളം രൂപയുടെ വരുമാനം ക്ഷേത്രത്തിന് ലഭിച്ചിരുന്നുവെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ജൂണ്‍ മാസത്തിന് ശേഷമാണ് വരുമാനത്തില്‍ വലിയ വ്യത്യാസം അനുഭവപ്പെടാന്‍ തുടങ്ങിയതെന്നും ബോര്‍ഡ് പറഞ്ഞു.

ജൂണ്‍, ജൂലൈ എന്നീ മാസങ്ങളില്‍ മൂന്നേകാല്‍ കോടി രൂപയും സെപ്റ്റംബറില്‍ മൂന്നരക്കോടി രൂപയുമാണ് ഗുരുവായൂരില്‍ വരുമാനമായി ലഭിച്ചത്. വരുമാനം കുറയാനുള്ള കാരണം പ്രളയമാണെന്നാണ് ദേവസ്വത്തിന്റെ വാദം. ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പണമിടരുതെന്ന പ്രചരണം മൂലമല്ല വരുമാനം കുറഞ്ഞതെന്നും ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ് പറഞ്ഞു.

അതെ സമയം ദേവസ്വം ബോർഡുകളിൽ കാണിക്കയ്ക്ക് പകരം സ്വാമി ശരണം എന്നെഴുതിയ ചെറിയ കുറിപ്പുകളാണ് ഭണ്ഡാരത്തിൽ നിറയെ എന്നാണ് വിവരം. ഇതിനിടെ കൂടാതെ ക്ഷേത്രത്തില്‍ ആനയോട്ടം നിര്‍ത്തണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജിയില്‍ ആനയോട്ടം ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണെന്നും ഇതിന് ഐതീഹ്യത്തിന്റെ പിന്‍ബലമുണ്ടെന്നും ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു.

പൂര്‍ണ്ണ ആരോഗ്യമുള്ള ആനകളെയാണ് ആനയോട്ടത്തിന് ഉപയോഗിക്കുന്നതെന്നും മോഹന്‍ദാസ് വ്യക്തമാക്കി. കൂടാതെ വാദ്യകലാകാരന്മാരെ നിയമിക്കുന്നതില്‍ വിവേചനമില്ലെന്നും അദ്ദേഹം പറഞ്ഞു. പാരമ്പര്യാവകാശികള്‍ക്ക് മാത്രമാണ് ക്ഷേത്രത്തിനകത്ത് കൊട്ടാന്‍ അവകാശമുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button