ബെംഗളുരു: മെട്രോ യാത്രകൾ യാത്രക്കാർക്ക് 11 മിനിറ്റ് സമയം ലാഭം നേടി കൊടുക്കുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ച് (ഐഎസ്ഇസി) നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.
മുൻപ് 40 മിനിറ്റ് എടുത്തിരുന്ന യാത്രയ്ക്കിപ്പോൾ ശരാശരി 29 മിനിറ്റാണ് എടുക്കുന്നത്. ബസിലും മെട്രോ ട്രെയിനിലുമായി ഒരു ദിവസം ഓഫിസ് യാത്രയ്ക്കു ശരാശരി 34 രൂപയാണ് ചെലവ് വരുന്നത്. നഗരത്തിലെ 5514 പേർക്കിടയിലാണ് ഇത്തരമൊരു സർവെ നടത്തിയത്.
Post Your Comments