Latest NewsNattuvartha

വെള്ളമുണ്ട വിഷമദ്യ ദുരന്തം; ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ബന്ധുക്കൾ

വെള്ളമുണ്ട വിഷമദ്യ ദുരന്തം; ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ബന്ധുക്കൾ

മാനന്തവാടി: വിഷമദ്യം കഴിച്ച് വെള്ളമുണ്ട പഞ്ചായത്തിലെ കൊച്ചാറക്കാവ് കൊച്ചാറ തീനായി, മകൻ പ്രമോദ്, ബന്ധു പ്രസാദ് എന്നിവർ മരിച്ച സംഭവത്തിൽ അന്വേഷണം എസ്എംഎസ് ഡിവൈഎസ്പി അട്ടിമറിച്ചുവെന്നും കൂടാതെ അന്വേഷണം ക്രൈംബ്രാഞ്ചിനെ എൽപ്പിക്കണമെന്നും ബന്ധുകൾ മാനന്തവാടിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

മാനന്തവാടിയിൽ താമസിക്കുന്ന വെള്ളമുണ്ട മരക്കാട്ട്കുന്നിൽ വീട്ടിൽ സജിത്ത് തീനായിക്ക് ഒക്ടോബർ മൂന്നാം തിയതിയാണ് മദ്യം എത്തിച്ച് നൽകിയത്. തീനായി മദ്യം കഴിച്ച കുഴഞ്ഞ് വിഴുകയും സജിത്ത് തന്നെ കാറിൽ തീനായിയെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാല്‍ തീനായി ജില്ല ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു.

സജിത്ത് തന്റെ കാറിൽ തന്നെ മൃതദേഹം വെള്ളമുണ്ട കൊച്ചാറകാവ്കുന്നിലെ വീട്ടിൽ എത്തിച്ചതായും പിന്നെ വരാമെന്നുപറഞ്ഞ് സജിത്ത് അവിടെ നിന്നും പോയതായും ബന്ധുകൾ പറഞ്ഞു. സജിത്ത് തീനായി മദ്യം കഴിച്ചുവെന്ന് പറഞ്ഞിരുന്നെങ്കിൽ പ്രമോദിന്റെയും പ്രസാദിന്റെ ജീവൻ രക്ഷപ്പെടുമായിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

മറ്റൊരു യുവാവ് സജിത്തിന്റെ പേര് എഴുതിവെച്ച് അത്മഹത്യ ചെയ്ത കേസും മാനന്തവാടിയിലുണ്ട്. ഇതിലും അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ചിനെ അന്വേഷണം എൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയില്ലങ്കിൽ കോടതിയെ സമീപിക്കുമെന്നും ഇവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button