KeralaLatest News

കെവിൻ കൊലപാതകം ; ദുരഭിമാനക്കൊല തന്നെയെന്ന് കോടതി

കോട്ടയം : കെവിൻ വധക്കേസ് ദുരഭിമാനക്കൊലപാതകം തന്നെയാണെന്ന് അഡീഷണൽ സെഷൻസ് കോടതി വ്യക്തമാക്കി. വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഉയർന്ന കേരളത്തിൽ ജാതിയുടെ പേരിലുണ്ടായ ആദ്യത്തെ കൊലപാതകമാണെന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ വാദം.

നട്ടാശേരി പ്ലാത്തറ ജോസിന്റെ മകൻ കെവിനെ (24) നീനുവിനെ പ്രണയിച്ചു വിവാഹം കഴിച്ചതിലുള്ള ദുരഭിമാനം മൂലം കെവിന്റെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണു കേസ്. ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനു, അഞ്ചാം പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കാ ജോൺ എന്നിവർ ഉൾപ്പെടെ 10 പേർ ഇപ്പോഴും റിമാൻഡിലാണ്. കെവിന്റെ പിതാവ് ജോസഫ് ജേക്കബ് വാദം കേൾക്കാൻ കോടതിയിലെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button