NattuvarthaLatest News

ന്യൂനമർദം ശക്തി പ്രാപിക്കുന്നു; ജാ​ഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു

കടലില്‍ പോയവര്‍ എത്രയും വേഗം തിരിച്ചെത്തണമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം വ്യക്തമാക്കി

തിരുവനന്തപുരം: ശ്രീലങ്കയ്ക്കു സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് നൽകി. ഇതിന്റെ ഫലമായി രൂപപ്പെട്ട ചുഴലിക്കാറ്റ് കടല്‍ നിരപ്പില്‍നിന്ന് 5.8 കിമീ ഉയരത്തില്‍ വരെ വ്യാപിച്ചു കിടക്കുന്നതായും റിപ്പോർടുകൾ .

കന്യാകുമാരിക്കു സമീപത്തുകൂടിഇത് മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ വടക്കുപടിഞ്ഞാറുഭാഗത്തേക്കു നീങ്ങും. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കന്യാകുമാരിഭാഗത്തെ കടലിലും മാന്നാര്‍ കടലിടുക്കിലും ഇന്ത്യന്‍ മഹാസുമുദ്രത്തില്‍ ഭൂമധ്യരേഖാ പ്രദേശത്തും കാറ്റ് ശക്തമായിരിക്കുമെന്നും പ്രവചനം.

മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെയും കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെയും ആകും. കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. ഈ മേഖലയില്‍ കടലില്‍ പോയവര്‍ എത്രയും വേഗം തിരിച്ചെത്തണമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button