KeralaLatest News

സനലിന്റെ മരണം; സ​ര്‍​ക്കാ​ര്‍ സ്പോ​ണ്‍​സേ​ഡ് കൊ​ല​പാതകം: സർക്കാരിനെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

സം​ഭ​വ​ത്തി​ല്‍ ഡി​വൈ​എ​സ്പി ഹ​രി​കു​മാ​റി​നെ​തി​രേ കൊ​ല​പാ​ത​ക​ക്കു​റ്റ​ത്തി​നു പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഡി​വൈ​എ​സ്പി ഹ​രി​കു​മാ​ര്‍ പി​ടി​ച്ചു​ത​ള്ളി​യ യു​വാ​വ് വാ​ഹ​മി​ടി​ച്ച്‌ മ​രി​ച്ച സം​ഭ​വം സ​ര്‍​ക്കാ​ര്‍ സ്പോ​ണ്‍​സേ​ഡ് കൊ​ല​പാ​ത​ക​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഡി​വൈ​എ​സ്പി​യു​ടെ ഉ​ന്ന​ത രാ​ഷ്ട്രീ​യ ബ​ന്ധ​മാ​ണ് അ​റ​സ്റ്റ് വൈ​കാ​ന്‍ കാ​ര​ണം. യുവാവിന്റെ മരണത്തിന് കാരണമായ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം രാ​ത്രി മ​ണ​ലൂ​ര്‍ ചി​ത്തി​ര​വി​ളാ​കം വീ​ട്ടി​ല്‍ സ​ന​ല്‍​കു​മാ​ര്‍ (32) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ഡി​വൈ​എ​സ്പി ഹ​രി​കു​മാ​റി​നെ​തി​രേ കൊ​ല​പാ​ത​ക​ക്കു​റ്റ​ത്തി​നു പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ല്‍​പോ​യ ഡി​വൈ​എ​സ്പി​യെ സ​ര്‍​വീ​സി​ല്‍​നി​ന്നു സ​സ്പെ​ന്‍​ഡ് ചെ​യ്തി​ട്ടു​ണ്ട്.
കൊ​ട​ങ്ങാ​വി​ള ജം​ഗ്ഷ​നി​ല്‍ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്ത​തി​നെ​ച്ചൊ​ല്ലി​യാ​ണ് ഡി​വൈ​എ​സ്പി ഹ​രി​കു​മാ​റും സ​ന​ല്‍​കു​മാ​റും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​വു​മു​ണ്ടാ​യ​ത്. ഇ​തി​നി​ട​യി​ല്‍ ഹ​രി​കു​മാ​ര്‍ സ​ന​ലി​നെ പി​ടി​ച്ചു​ത​ള്ളി. പി​റ​കി​ലേ​ക്ക് ആ​ഞ്ഞ സ​ന​ലി​നെ അ​തു​വ​ഴി​യെ​ത്തി​യ കാ​ര്‍ ഇ​ടി​ച്ചു​വീ​ഴ്ത്തി. പരിക്കേറ്റ സനലിനെ ആ​ദ്യം നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button