ശബരിമല: ജനം ടിവിക്കെതിരെ മുൻ സിപിഎം വനിതാ നേതാവ് പരാതി നൽകി. മരുമകള്‍ ശബരിമല ദര്‍ശനത്തിനായി യാത്ര തിരിച്ചുവെന്ന വ്യാജവാര്‍ത്ത നല്‍കിയെന്നാരോപിച്ചാണ് ഇവർ പരാതി നൽകിയത്. ഇവരുടെ പരാതിയെ തുടർന്ന് എടത്തല പോലീസ് ജനം ടിവിക്കെതിരെ കേസെടുത്തു. സി.പി.എം മുന്‍ ആലുവ ഏരിയ കമ്മറ്റിയംഗവും മഹിള അസോസിയേഷന്‍ ഏരിയ സെക്രട്ടറിയുമായിരുന്ന എടത്തല പാലാഞ്ചേരിമുകള്‍ തേജസില്‍ റഹീമിന്റെ ഭാര്യ ശശികലയാണ് പരാതിക്കാരി.
സംഘര്‍ഷം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് ഐ.പി.സി 153 പ്രകാരമാണ് കേസെന്ന് ഡിവൈ.എസ്.പി എ.ആര്‍. ജയരാജ് പറഞ്ഞു. ദര്‍ശനത്തിന് ശേഷം തിരികെയെത്തുന്ന മരുമകളെ സ്വീകരിക്കാന്‍ ശശികല പമ്പയിലേക്ക് തിരിച്ചതായി സോഷ്യൽ മീഡിയയിൽ പ്രചാരണം ഉണ്ടായിരുന്നു.
ഇതിനു പിന്നാലെ ശശികലക്ക് നിരവധി ഭീഷണികള്‍ ഉണ്ടായതായും ഇവർ പറയുന്നു . കുടുംബത്തിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് എസ്.ഐ. അരുണ്‍ പറഞ്ഞു.
Post Your Comments