മുംബൈ: മഹാരാഷ്ട്രയില്‍ നരഭോജി കടുവ അവ്‌നിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ വിവാദം കൊഴുക്കുന്നു. അവ്‌നിയുടെ കൊലപാതകത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയതില്‍ ഒരാളായിരുന്നു കേന്ദ്ര മന്ത്രി മേനകാ ഗാന്ധി. എന്നാല്‍ മേനകാ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് മറു ചോദ്യവുമായി വന്നിരിക്കുകയാണ് മഹാരാഷ്ട്ര വനംവകുപ്പു മന്ത്രി സുധീര്‍ മുന്‍ഗംടിവാര്‍.
അവ്‌നിയുടെ കൊലപാതകത്തെ തുടര്‍ന്ന് മന്ത്രി സുധീര്‍ രാജി വയ്ക്കണമെന്ന് മേനകാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മേനകയ്‌ക്കെതിരെ സംസ്ഥാന വനം വകുപ്പ് മന്ത്രി രംഗത്തെത്തിയത്. കടുവയുടെ കൊലപാതകത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് താന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന മേനകാ ഗാന്ധി പോഷകക്കുറവു മൂലം കുട്ടികള്‍ മരിക്കുന്നതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആദ്യം രാജിവയ്ക്കണമെന്ന് സുധീര്‍ ആവശ്യപ്പെട്ടു.
നവംബര്‍ രണ്ടിനാണ് പതിമൂന്നുപേരെ കൊലപ്പെടുത്തിയെന്നു കരുതുന്ന അവനിയെന്ന കടുവയെ വെടിവെച്ച് കൊലപ്പെടുത്തിയത്. കടുവയെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് രാജ്യ വ്യാപകമായി ഉടലെടുത്തത്.
Post Your Comments