KeralaLatest News

അയ്യപ്പന്മാർ കറുപ്പുടുക്കുന്നതിന് പിന്നിൽ

വ്രതശുദ്ധിയുടെയും ശരണം വിളിയുടെയും മാസമാണ് വൃശ്ചികം.മല ചവിട്ടുന്ന ഓരോ അയ്യപ്പന്റേയും മനസ്സും ശരീരവും ശുദ്ധമായിരിയ്ക്കണം. അയ്യപ്പ ദർശനത്തിന് പരിശുദ്ധിയോട് കൂടി മാത്രമേ ഏത് കാര്യവും ചെയ്യാന്‍ പാടുകയുള്ളൂ.ഞാന്‍ തന്നെയാണ് അയ്യപ്പസ്വാമി എന്ന ചിന്ത ഓരോ ഭക്തന്റേയും മനസ്സിലും ശരീരത്തിലും ഉണ്ടാവണം.അയ്യപ്പസ്വാമിയേ ദർശിക്കാൻ പോകുന്നതിലും ചില ആചാരങ്ങൾ നിലനിൽക്കുന്നുണ്ട്.അത്തരത്തിൽ ഒന്നാണ് ഭക്തർ കറുപ്പ് വസ്ത്രം അണിയുന്നത്.അയ്യപ്പന്മാർ ഇത്തരത്തിൽ കറുത്ത വസ്ത്രം അണിയുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്.

അഗ്നിയുടെ പ്രതീകം എന്ന നിലയിലാണ് അയ്യപ്പന്മാർ കറുപ്പ് വസ്ത്രം ധരിയ്ക്കുന്നത്. അഗ്നിവര്‍മമാണ് കറുപ്പ്. അതുകൊണ്ട് തന്നെ കറുപ്പ് വസ്ത്രം ധരിച്ചാല്‍ താന്‍ ഈശ്വരന് തുല്യം എന്നാണ് സങ്കല്‍പ്പം.സ്വയം അഗ്നിയാവാനാണ് ഓരോ ഭക്തനും ശ്രമിക്കേണ്ടത്. അതുകൊണ്ട് തന്നെ കറുപ്പ് വസ്ത്രം ധരിയ്ക്കുന്നതിലൂടെ ഇത് സാധ്യമാകുന്നുവെന്നാണ് ഭക്ത വിശ്വാസം.നാം ധരിയ്ക്കുന്ന വസ്ത്രം നമ്മുടെ മനസ്സിലും മാറ്റം വരുത്തും. അതുകൊണ്ട് തന്നെയാണ് അയ്യപ്പഭക്തന്‍ കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിയ്ക്കണം എന്ന് പറയുന്നത്.ഈശ്വരന്‍ എന്ന സങ്കല്‍പ്പത്തെ അഗ്നിയുമായാണ് ബന്ധിപ്പിച്ചിട്ടുള്ളത്. അത്‌കൊണ്ട് തന്നെ ഓരോ ഭക്തനും കറുപ്പ് നിറമുള്ള വസ്ത്രം ധരിച്ചാല്‍ ഈശ്വര തുല്യനാകും .

shortlink

Related Articles

Post Your Comments

Related Articles


Back to top button