തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ പക്ഷികള്‍ വന്നു വിമാനത്തില്‍ ഇടിക്കുന്നത് സ്ഥിരമായതോടെ അവിടെ വിമാനമിറക്കാന്‍ കഴിയുന്നില്ലെന്ന് പൈലറ്റുമാരുടെ കൂട്ടപരാതി. ഇതേ തുടര്‍ന്ന് പക്ഷികള്‍ വിമാനത്തില്‍ പിടിക്കുന്നതിന്റെ കാരണം കണ്ടെത്താനും ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താനും തിരുവനന്തപുരം വിമാനത്താവളം അധികൃതര്‍ പുതിയ ഏജന്‍സിയെ നിയോഗിക്കാന്‍ തീരുമാനിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഹെഡ്ക്വാര്‍ട്ടേഴ്സ് ഇത് സംബന്ധിച്ച അനുവാദം നല്‍കിയതിനെ തുടര്‍ന്ന് ഇനി ദര്‍ഘാസ് വിളിച്ച് ഏജന്‍സിയെ നിയോഗിക്കും.
എട്ടു മാസത്തിനിടയില്‍ 17 പക്ഷിയിടികളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതോടെ ഇന്ത്യയില്‍ ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന വിമാനത്താവളം എന്ന നിലയിലേക്ക് തിരുവനന്തപുരം വിമാനത്താവളം മാറിയിരിക്കുകയാണ്.
യാത്രക്കാരുടെ ജീവന് അതീവ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഉള്ളതെന്നും കൂടാതെ വിമാനമിറക്കല്‍ അതീവ അപകടകരമെന്നും കാണിക്കുന്ന റിപ്പോര്‍ട്ടുകളാണ് പൈലറ്റുമാര്‍ അധികൃതര്‍ക്ക് നല്‍കിയിട്ടുള്ളത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഒമാനില്‍ നിന്നും തിരുവനന്തപുരത്തെത്തിയ ഒമാന്‍ എയര്‍വേസിന്റെ ടയറില്‍ പരുന്തിടിച്ചു അപകടമുണ്ടായത്. ഈ സംഭവത്തെ തുടര്‍ന്ന് വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ കേടുപാടുകള്‍ ഉണ്ടായി എന്ന് ചൂണ്ടിക്കാട്ടി ഈ വിമാനത്തിന്റെ പൈലറ്റ് അതോറിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഇത് കൂടാതെ ലാന്‍ഡ് ചെയ്യുന്ന വിമാനത്തില്‍ വന്നിടിക്കുന്ന ചെറുതും വലുതുമായ പക്ഷികള്‍ വിമാനത്തിന് ഉണ്ടാക്കുന്ന കേടുപാടുകള്‍ വളരെ വലുതും വിമാനത്തിന് തീ പിടിക്കാന്‍ സാധ്യതയുള്ളതുമാണ്.
Post Your Comments