KeralaLatest NewsNews

തിരുവനന്തപുരത്തിന്റെ വികസനത്തിന് രാഷ്ട്രീയക്കാർ എന്ത് നൽകി? തിരുവനന്തപുരം വിമാനത്താവളത്തിന്റെ ശോചനീയ അവസ്ഥ തുറന്നു കാട്ടി നിർമ്മാതാവ് സുരേഷ് കുമാർ

25 കൊല്ലമായി വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നു.

ഇന്ത്യയിലെ അഞ്ചാമത്തെ ഇന്റർ നാഷണൽ വിമാനത്താവളമായ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ശോചനീയ അവസ്ഥയെക്കുറിച്ചു നടനും നിർമ്മാതാവുമായ സുരേഷ് കുമാർ. തിരുവനന്തപുരത്തെ വിമാനതാവളത്തിനു പിന്നാലെ ഉണ്ടായ പല വിമാന താവളങ്ങളും ഇന്ന് മികച്ച രീതിയിൽ നിൽക്കുമ്പോൾ ഈ എയർ പോർട്ടിന്റെ ദുരവസ്ഥയ്ക്ക് കാരണക്കാർ മാറിമാറി ഭരിച്ച അധികാരികൾ ആണെന്ന് സുരേഷ് കുമാർ വിമർശിച്ചു.

രാജഭരണ കാലത്ത് സ്ഥാപിതമായവ അല്ലാതെ മറ്റൊന്നും ഈ രാഷ്ട്രീയ അധികാരികൾ തലസ്ഥാന നഗരത്തിന്റെ വികസനത്തിനായി ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിന്റെ വികസനത്തിനായി സ്ഥലം ഏറ്റെടുക്കാൻ തുടങ്ങിയിട്ട് പത്തുകൊല്ലമായി. ഇത്തരം മെല്ലെപ്പോക്കാണ് വികസനത്തിന് തടയിടുന്നത്. 25 കൊല്ലമായി വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നു.

ശംഖുമുഖത്തുനിന്നും ഡൊമസ്റ്റിക് എയർ പോർട്ടിലേയ്ക്ക് പോകാൻ റോഡില്ല. ഇനി അവിടെ പാലം കെട്ടണം. റോഡ് ശരിയാക്കാൻ ഇത് വരെ സാധിച്ചിട്ടില്ല. ദിവസവും യാത്രചെയ്യുന്ന ഈ ശംഖുമുഖം റോഡ് തിരിഞ്ഞു നോക്കാൻ പോലും ഇവിടത്തെ മന്ത്രിമാർക്ക് കഴിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. സുരേഷ് കുമാറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button