പാകിസ്ഥാനിലെ ഭൂരിപക്ഷം ബാങ്കുകളിലും ഗുരുതരമായ സുരക്ഷാവീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്. മിക്ക ബാങ്കുകളില്‍ നിന്നും വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതായി സൈബര്‍ ക്രൈം സെല്ലിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡിന്റെ സുരക്ഷാ ആശങ്കയെത്തുടര്‍ന്ന് ഏകദേശം 10 ബാങ്കുകള്‍ തങ്ങളുടെ എല്ലാ കാര്‍ഡുകളിലുമുള്ള അന്തര്‍ദേശീയ ഇടപാടുകള്‍ തടഞ്ഞുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്ക് രേഖകള്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. അടുത്തിടെ ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം ഏതാണ്ട് എല്ലാ പാകിസ്ഥാന്‍ ബാങ്കുകളുടെയും വിവരങ്ങള്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്‌ഐഎ) ഡയറക്ടര്‍ ക്യാപ്റ്റന്‍ മൊഹമ്മദ് ഷോയിബ് പറഞ്ഞു.
എഫ്‌ഐഎ എല്ലാ ബാങ്കുകളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ബാങ്ക് തലവന്‍മാരുടെയും സുരക്ഷാ വിഭാഗത്തിന്റെയും യോഗം വിളിച്ചിട്ടുണ്ടെന്നും മൊഹമ്മദ് ഷോയിബ് വ്യക്തമാക്കി. ബാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന പണത്തിന്റെ സൂക്ഷിപ്പുകാര്‍ ബാങ്കുകള്‍ക്ക് തന്നെയാണെന്നും സുരക്ഷാസംവിധാനങ്ങള്‍ ദുര്‍ബലമായാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും എഫ്‌ഐഎ തലവന്‍ ഓര്‍മ്മിപ്പിച്ചു.
ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷം സൈനിക വേഷത്തിലെത്തി ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച സംഘത്തെ കഴിഞ്ഞയാഴ്ച്ച പിടികൂടിയിരുന്നു. മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള അന്തരാഷ്ട്ര ഇടപാടുകള്‍ ബ്ലോക്ക് ചെയ്തതായി ഒട്ടേറെ വാണിജ്യ ബാങ്കുകള്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാനെ അറിയിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 27നായിരുന്നു പാക് ബാങ്കുകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണം ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അന്താരാഷ്ട്ര പെയ്‌മെന്റ് കാര്‍ഡുകള്‍ വഴി 2.6 മില്യണ്‍ രൂപ മോഷണം നടത്തിയതായി ബാങ്ക് അറിയിച്ചു. പാക്കിസ്ഥാനുള്ള എടിഎം കാര്‍ഡുകളില്‍ മാത്രം ബയോമെട്രിക് പരിശോധനനടത്തി തുക അനുവദിച്ചതായും ബാങ്ക് അറിയിച്ചു. സുരക്ഷാക്രമീകരണങ്ങള്‍ പരിശോധിക്കണമെന്ന് എസ്ബിപി എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments