ന്യൂയോര്‍ക്ക്: മുള്ളൻപന്നിയോടൊപ്പം കളിക്കാൻ പോയ നായക്ക് കിട്ടിയ മുട്ടൻ പണിയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.മുള്ളന്‍പന്നിക്കൊപ്പം വളരെ ആവേശത്തോടെ കളിക്കാന്‍ പോയതാണ് ന്യൂയോര്‍ക്കുകാരനായ ബര്‍ണാഡ് എന്ന നായ. കളിക്കാനെത്തിയ ബര്‍ണാഡിന്റെ ദേഹം മുഴുവന്‍ മുള്ള് തെറിപ്പിച്ചാണ് മുള്ളന്‍പന്നി കളി തുടങ്ങിയത്.
കളി കഴിഞ്ഞപ്പോഴേക്കും മുഖത്തും വായക്കകത്തുമായി മുള്ളു തറച്ചു കയറാത്ത ഒരിടം പോലും ബാക്കിയില്ലെന്നായി. മുള്ള് കുത്തി കയറി ദയനീയാവസ്ഥയിലായ ബര്‍ണാഡിനെ ഉടനെ ന്യൂയോര്‍ക്കിലെ മൃഗാശുപത്രിയിൽ എത്തിച്ചു.തുടര്‍ന്ന് വെറ്റിനറി ഡോക്ടറുടെയും വിദഗ്ധരുടെയും സഹായത്തോടെ നായയുടെ വായിലും മുഖത്തും തറച്ചുകയറിയ മുള്ളുകള്‍ നീക്കം ചെയ്തു.
വളരെ സുരക്ഷിതമായാണ് മുള്ളുകള്‍ നീക്കം ചെയ്തതെന്ന് ബര്‍ണാഡിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. മുള്ളുകളെല്ലാം മാറ്റിയതോടെ ജീവന് തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് ബര്‍ണാഡ്.
Post Your Comments