KeralaLatest News

തൊണ്ടി മുതല്‍ കണ്ടെടുക്കാന്‍ പോലീസ് നായ ബാറില്‍: കിട്ടിയത് മുക്കുപണ്ടം

തെളിവായി ലഭിച്ച വസ്തുക്കളുടെ മണം പിടിച്ച് മൂന്നു കിലോമീറ്ററിലധികം സച്ചിന്‍ ഓടി

ആലപ്പുഴ: തൊണ്ടിമുതലിനായി കള്ളനെ പിന്തുര്‍ന്നനായ ഒടുവിലെത്തിയത് ബാറില്‍. കള്ളന്മാര്‍ ഉപേക്ഷിച്ച മുക്കുപണ്ടം പോലീസ് ഇവിടെ നിന്നും കണ്ടെടുത്തു. പട്ടണക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവമുണ്ടായത്. കഴിഞ്ഞദിവസം പട്ടണക്കാട് ഒരു വീടിന്റെ വാതില്‍ പൊളിച്ചു മോഷണം നടത്തിയ കേസിലായിരുന്നു അന്വേഷണം. കള്ളന്മാര്‍ മോഷണം നടത്തുന്നതിനിടയില്‍ ഉപേക്ഷിച്ച സ്‌ക്രൂഡ്രൈവറും മറ്റൊരു ഉപകരണത്തിന്റേയു മണം പിടിച്ചാണ് പോലീസ് നായയായ സച്ചിന്‍ കള്ളന്മാരെ പിന്തുടര്‍ന്ന് ബാര്‍ വരെ എത്തിയത്.

തെളിവായി ലഭിച്ച വസ്തുക്കളുടെ മണം പിടിച്ച് മൂന്നു കിലോമീറ്ററിലധികം സച്ചിന്‍ ഓടി. സിവില്‍ പോലീസ് ഓഫീസറായ ശ്രീകാന്തും പട്ടണക്കാട് എസ്‌ഐയും ഉള്‍പ്പെടെയുള്ളവര്‍ സച്ചിനെ പിന്തുടര്‍ന്നു. പിന്നീട് ബാറിനു മുന്നിലെത്തിയപ്പോള്‍ ‘സച്ചിന്‍’ നിലയുറപ്പിക്കുകയായിരുന്നു. പിന്നീട് വീട്ടില്‍ നിന്നെടുത്ത ഉപകരണങ്ങള്‍ വീണ്ടും സച്ചിന് മണം പിടിക്കാന്‍ നല്‍കി. തുടര്‍ന്ന് ബാറിനുള്ളില്‍ കയറി നായ ഒരു മേശക്കടിയില്‍ ഇരിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് ബാര്‍ ജീവനക്കാരെ ചോദ്യം ചെയ്തപ്പോള്‍ മേശയുടെ അടിയില്‍ നിന്ന് വള കിട്ടിയെന്ന വിവരം പറയുകയായിരുന്നു. ബാറില്‍ കയറിയ കള്ളന്മാര്‍ മുക്കുപണ്ടം ഉപേക്ഷിച്ചു പോയതാകാമെന്ന നിഗമനത്തിലാണ് പോലീസ്. അതേസമയം ബാറില്‍ സിസിടിവി ഇല്ലാത്തതിനാല്‍ പോലീസിന് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button