KeralaLatest News

തന്ത്രി കുടുംബത്തെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ട് വരാതിരിരുന്നതിനു പിന്നില്‍ ആരുടെ ഇടപെടലാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: തന്ത്രി കുടുംബത്തെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ട് വരാതിരിരുന്നതിനു പിന്നില്‍ ആരുടെ ഇടപെടലാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ നട തുറക്കുന്നതിന് മുമ്പ് ചര്‍ച്ച നടത്താന്‍ തന്ത്രികുടുംബത്തെ വിളിച്ചിട്ടും അവര്‍ വരാതിരുന്നത് ബിജെപിയുടെ ഇടപെടല്‍ മൂലമാണ്. യുവമോര്‍ച്ച യോഗത്തിനിടെ പി.എസ്.ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗത്തോടെ ആ ഗൂഢാലോചന തെളിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

ആരാധനാലയങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തന്ത്രിമാര്‍ക്കുള്ള അംഗീകാരത്തില്‍ എതിര്‍പ്പില്ല. എന്നാല്‍ അവരുടെ നിലപാടുകള്‍ ആരാധനാലയങ്ങളുടെ താത്പര്യം സംരക്ഷിയ്ക്കുന്നതായിരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ശബരിമലയില്‍ ആര്‍എസ്എസ് നുണ പറയുകയും പ്രചരിപ്പിക്കുകയുമായിരുന്നു. സംഘപരിവാര്‍ ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ ശ്രമിയ്ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button