ഒമാന്‍: വിസ പുതുക്കാനായി ഒമാനില്‍ പുതിയ നിയമം നിലവില്‍ വന്നു. ഇതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ വിസ പുതുക്കാനുള്ള അപേക്ഷാഫോം ലഭിക്കണമെങ്കില്‍ മുന്‍കൂട്ടി ഫീസ് നല്‍കണം. അതേസമയം വിസ പുതുക്കുന്നതില്‍ കാലതാമസം വരുത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ പിഴയും ഇതോടൊപ്പം നല്‍കിയാല്‍ മാത്രമേ ഫോം ലഭ്യമാകൂ.
മുമ്പ് ഫോം പ്രിന്റ് ചെയ്ത് പൂരിപ്പിച്ച് മറ്റു രേഖകള്‍ കൂടി സമര്‍പ്പിക്കുന്നതിനൊപ്പമാണ് വിസാ നിരക്കും പിഴയും ഈടാക്കിയിരുന്നത്. അതേസമയം, രേഖകള്‍ തുടര്‍ന്നും ഡയറ്കടറേറ്റ് ജനറല്‍ ഓഫ് പാസ്പോര്‍ട്ട് ആന്‍ഡ് റസിഡന്‍സി വിഭാഗത്തില്‍ തന്നെയാണ് സമര്‍പ്പിക്കേണ്ടതെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.
Post Your Comments