കോഴിക്കോട്: മന്ത്രി ജലീലിനു നേരെ കരിങ്കൊടി പ്രതിഷേധം. കോഴിക്കോട് ചേവായൂരിലാണ് രാജി ആവശ്യപ്പെട്ട് ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിന് നേരെ യൂത്ത് ലീഗ് കരിങ്കൊടി ഉയര്‍ത്തിക്കാണിച്ചത്. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായിരുന്നു. പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് തള്ളിമാറ്റി മുന്നോട്ടുപോകാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരേ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ന്യൂനപക്ഷ വികസന കോര്പ്പറേഷന് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.
Post Your Comments