Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

അവനിയെ കൊന്ന സംഭവം വിവാദച്ചൂടിലേക്ക്

മുംബൈ• 13 ഗ്രാമീണരെ മഹാരാഷ്ട്രയിലെ അദിലാബാദ് ജില്ലയിൽ കൊലപ്പെടുത്തിയ നരഭോജി പെൺകടുവ അവ്നിയെ വെടിവെച്ചുകൊന്ന സംഭവം വിവാദമാകുന്നു. കടുവയുടെ ആക്രമണം രൂക്ഷമായതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രിയാണ് യവത്മാല്‍ മേഖലയില്‍ വെച്ച് കടുവയെ വെടിവെച്ച് കൊന്നത്. ബൊറാട്ടി വനത്തിൽ ജനങ്ങൾക്ക് ഭീഷണിയായിരുന്നു അവനിയെ കണ്ടാല്‍ വെടിവെച്ച് കൊല്ലാന്‍ കഴിഞ്ഞ മാസമാണ് സുപ്രീംകോടതി ഉത്തരവിട്ടത്. അവനിയെ വെടിവെച്ചു കൊന്ന് മണിക്കൂറുകൾക്കുള്ളിൽ വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി വിമർശനവുമായി രംഗത്തെത്തിയിരുന്നു.

മൃഗസ്നേഹികളുടെ എതിർപ്പും ആശങ്കയും പരിഗണിക്കാതെ കടുവയെ കൊല്ലാൻ ഉത്തരവിട്ട സംസ്ഥാന വനംമന്ത്രിയുടെ നടപടിയിൽ ഖേദമുണ്ടെന്നും പ്രത്യക്ഷമായ കുറ്റകൃത്യമാണ് സർക്കാർ ഈ നിഷ്ഠുര കൊലപാതകത്തിലൂടെ ചെയ്തിരിക്കുന്നതെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മേനകാ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

മൃഗങ്ങളുടെ അവകാശങ്ങൾക്കായി പൊരുതുന്ന ‘പെറ്റ’എന്ന സംഘടനയും സർക്കാറിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. വേട്ടക്കാരന്റെ ചോരക്കൊതിയാണ് ഈ നിയമവിരുദ്ധ കൊലപാതകത്തിന് കാരണമായതെന്ന് അവരും കുറ്റപ്പെടുത്തുന്നു.

എന്നാല്‍ വനംമന്ത്രി മുംഗന്തിവാർ ഇതു സംബന്ധിച്ച് ഉയർന്ന ആരോപണങ്ങൾ നിഷേധിക്കുകയാണ്. ഒത്തിരി ഏറെ സാങ്കേതിക വിദ്യകളുടെ സഹായത്താൽ കടുവയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനായി നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോൾ കടുവ ജീവനക്കാർക്കു നേരെ കുതിക്കുകയായിരുന്നുവെന്നും തുടർന്നാണ് കൊല്ലേണ്ടിവന്നതെന്നും വനംമന്ത്രി പറയുന്നു.

നേരത്തെ തന്നെ അവ്‌നിയെ ജീവനോടെ പിടികൂടിയാല്‍ മതിയെന്നും കൊല്ലരുതെന്നും ആവശ്യപ്പെട്ട് കൊണ്ട് ഒട്ടേറെ മൃഗസ്‌നേഹികൾ രംഗത്ത് വരികയും 9000 പേര്‍ ഒപ്പിട്ട ഹരജിയും സമര്‍പ്പികുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button