Latest NewsIndia

നരഭോജി കടുവയെ കൊലപ്പെടുത്തിയ നടപടിക്കെതിരെ മേനക ഗാന്ധി

മുംബൈ:  ജനങ്ങളുടെ ജീവന് ഭീഷണിയായ പെൺകടുവായ വനം വകുപ്പ് വെടിവെച്ചുകൊന്ന സംഭവത്തിൽ മഹാരാഷ്ട്രാ സർക്കാരിനെ വിമർശിച്ച് മേനക ഗാന്ധി. പ്രത്യക്ഷമായ കുറ്റകൃത്യമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് മേനക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

നിരവധി ആളുകളുടെ എതിര്‍പ്പും ആശങ്കയും വകവയ്ക്കാതെ കടുവയെ കൊന്നുകളയാന്‍ ഉത്തരവിട്ട നടപടിയില്‍ ഖേദമുണ്ട്. ഇക്കാര്യത്തില്‍ നിമയപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മേനക ട്വിറ്റര്‍ കുറിപ്പില്‍ വ്യക്തമാക്കി. ബൊറാതി വനമേഖലയില്‍ പതിമൂന്നു പേരെ കൊന്നുതിന്ന ആവണി എന്ന പെണ്‍കടുവയെ കഴിഞ്ഞ ദിവസമാണ് വനംവകുപ്പ് വെടിവച്ചു കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button