ബംഗളൂരു: കർണാടക ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അല്പസമയത്തിനകം നടക്കും. അഞ്ച് മണ്ഡലങ്ങളിലാണ് കഴിഞ്ഞ ശനിയാഴച തെരഞ്ഞെടുപ്പ് നടന്നത്. രാമനഗര, ജാംഖണ്ഡി നിയമസഭാ സീറ്റുകളിലേക്കും ശിവമോഗ, ബല്ലാരി, മാണ്ഡ്യ ലോക്സഭാ സീറ്റുകളിലേക്കുമായിരുന്നു തെരഞ്ഞെടുപ്പ്. ആകെ 66.8 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
ആകെ 31 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. അഞ്ചു മണ്ഡലങ്ങളിലായി 6,450 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്.1,502 ബൂത്തുകൾ പ്രശ്നബാധിതമാണെന്നു കണ്ടെത്തിയതിനെ തുടർന്ന് ഇവിടങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം ഒന്നിച്ചു മത്സരിക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് ആയതിനാല്‍ സഖ്യത്തിന് നിര്‍ണായകമാണ് ഉപതെരഞ്ഞെടുപ്പ് ഫലം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ ഭാവി എന്തെന്നും ഈ തെരഞ്ഞെടുപ്പു ഫലം കൊണ്ട് നിര്‍ണയിക്കപ്പെടും.
Post Your Comments