Latest NewsCricket

ആരാധകർക്ക് ഇന്ത്യന്‍ ടീമിന്റെ ദീപാവലി സമ്മാനം : വിൻഡീസിനെതിരായ 20-20 പരമ്പരയും സ്വന്തമാക്കി

ലക്നൗ : വിൻഡീസിനെതിരായ 20-20 പരമ്പരയും ഇന്ത്യക്ക് സ്വന്തം. ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ 71 റണ്‍സിനു ജയം നേടി  ദീപാവലി ഇന്ത്യ ആഘോഷമാക്കുകയായിരുന്നു. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 196 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന വി​ന്‍​ഡീ​സി​ന് നി​ശ്ചി​ത ഓ​വ​റി​ല്‍ ഒ​ന്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 124 റ​ണ്‍​സ് മാത്രമാണ് നേടിയത്. ഇതോടെ 2-0നു ഇന്ത്യ പരമ്പര സ്വന്തമാക്കി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റു ചെ​യ്ത ഇ​ന്ത്യയ്ക്ക് രോ​ഹി​ത് ശ​ര്‍​മയുടെ റെക്കോർഡ് സെ​ഞ്ചു​റിയിലൂടെ (61 പ​ന്തി​ല്‍ 111*) മികച്ച സ്കോർ നേടാനായി. 20-20യിലെ നാ​ലാം സെ​ഞ്ചു​റി​യാ​ണ് രോ​ഹി​ത് ല​ക്നോ​യി​ല്‍ നേടിയത്. ധ​വാ​ന്‍(41 പ​ന്തി​ല്‍ 43 റ​ണ്‍​സ്) റി​ഷ​ഭ് പ​ന്ത്(5) എന്നിവരുടെ വിക്കറ്റുകളാണ്‌ ഇന്ത്യക്ക് നഷ്ടമായത്.

ഓ​പ്പ​ണ​ര്‍​മാ​രാ​യ ഷാ​യ് ഹോ​പ് (6), ഷിം​റോ​ണ്‍ ഹെ​റ്റ്മ​യ​ര്‍ (15) എ​ന്നി​വ​രെ ഖ​ലീ​ല്‍ അ​ഹ​മ്മ​ദ് മ​ട​ക്കി. ബ്രാ​വോ (23), പൂ​ര​ന്‍ (4) എ​ന്നി​വ​ര്‍ വിന്ഡീസിനായി ബാറ്റ് വീശി. ഖ​ലീ​ല്‍ അ​ഹ​മ്മ​ദ്, ജ​സ്പ്രീ​ത് ബും​റ, ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍, കു​ല്‍​ദീ​പ് യാ​ദ​വ് എ​ന്നി​വ​ര്‍ ഇ​ന്ത്യ​യ്ക്കാ​യി ​ണ്ടു വി​ക്ക​റ്റ് വീ​തം നേ​ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button