പത്തനംതിട്ട : ശബരിമല ദർശനത്തിനെത്തിയ സ്ത്രീക്ക് അമ്പത് വയസിൽ കുറവാണെന്ന സംശയത്തിൽ നടപ്പന്തലില്‍ പ്രതിഷേധം നടന്നിരുന്നു. എന്നാൽ പ്രതിഷേധം നേരിട്ട തൃശൂര്‍ സ്വദേശിനിയുടെ പ്രായം അമ്പത്തിരണ്ടാണെന്ന് തെളിഞ്ഞതോടെ പ്രതിഷേധം കെട്ടടങ്ങി. തുടർന്ന് സ്ത്രീയും കുടുംബവും ദർശനം നടത്തി മടങ്ങി.
ഇരുമുടിക്കെട്ടില്ലാതെയായിരുന്നു ഇവര്‍ ദര്‍ശനത്തിനെത്തിയത്. മകന്റെ കുട്ടിക്ക് ചോറൂണു നടത്താനാണു സന്നിധാനത്ത് എത്തിയതെന്ന് തൃശൂര്‍ സ്വദേശിനി മാധ്യമങ്ങളോടു പറഞ്ഞു. 52 വയസ്സാണ് പ്രായം. പമ്പയിലും നടപ്പന്തലിലും പ്രായം തെളിയിക്കാൻ ആധാർ കാർഡ് പരിശോധിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു പ്രതിഷേധം നടന്നതെന്നു അവർ പറഞ്ഞു.
Post Your Comments