Latest NewsKeralaIndia

വത്സന്‍ തില്ലങ്കേരിക്ക് ഡിവൈഎഫ്‌ഐ നേതാവിന്റെ വധഭീഷണി

ഡിവൈഎഫ്‌ഐ നേതാവിന്റെ വധ ഭീഷണിക്കെതിരെ നിയമപരമായി മുന്നോട്ടു പോകാനാണ് ബിജെപിയുടെ തീരുമാനം

ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരിക്ക് വധഭീഷണി. ചേലക്കരയിലെ ഡി വൈ എഫ് ഐ നേതാവ് രഞ്ജിത് ആണ് വധഭീഷണി മുഴക്കിയത്.ഒരു ഫേസ്ബുക്ക് പോസ്റ്റിന് താഴെയായി കമന്റിലൂടെയാണ് ഇയാള്‍ ഭീഷണിമുഴക്കിയിരിക്കുന്നത്. ‘വത്സന്‍ തില്ലങ്കേരിയുടെ ആയുസ്സ് നീണ്ടുപോകില്ല ഉറപ്പ്’ എന്നാണ് ഇയാളുടെ കമന്റ് .

ശബരിമലയില്‍ ആചാരലംഘനത്തിന് അയ്യപ്പഭക്തരുടെ നാമജപപ്രതിഷേധത്തിന് വത്സന്‍തില്ലങ്കേരി നേതൃത്വം നല്‍കിയിരുന്നു. അയ്യപ്പഭക്തരുടെ പ്രതിഷേധത്തെ സമാധാനപരമായി  മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കുന്നതിന്റെ വീഡിയോ വൈറലായതോടെ പലരും അതിനെ അഭിനന്ദിച്ചും വിമർശിച്ചും പോസ്റ്റുകൾ ഇട്ടിരുന്നു. 

ഇത്തരത്തിലുള്ള ഒരു വിമർശന പോസ്റ്റിന്റെ അടിയിലാണ് രഞ്ജിത് വധഭീഷണി മുഴക്കിയിരിക്കുന്നത്‌. ഡിവൈഎഫ്‌ഐ നേതാവിന്റെ വധ ഭീഷണിക്കെതിരെ നിയമപരമായി മുന്നോട്ടു പോകാനാണ് ബിജെപിയുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button