ദുബായ് : ഇന്ത്യന്‍ ദേശീയ ഗാനത്തിന്റെ അകമ്പടിയില്‍ ആദ്യത്തെ ദീപാവലി ആഘോഷം ദുബായില്‍ നടന്നു. ദുബായ് മന്ത്രാലയവും, ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലുമായി സഹകരിച്ചാണ് ഇതാദ്യമായി 10 ദിവസത്തെ ദീപാവലി ഉത്സവ് ദുബായില്‍ സംഘടിപ്പിക്കുന്നത്.
പത്ത് ദിവസം നീളുന്ന ആഘോഷങ്ങളില്‍ ദുബായ് പോലീസ്, അല്‍ സീഫ്-ദുബായുടെ വാട്ടര്‍ഫ്രണ്ട് കേന്ദ്രം, ദുബായ് ഫെസ്റ്റിവല്‍സ് & റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് എന്നിവരും ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ആഘോഷങ്ങളില്‍ സഹകരിച്ച് കൊണ്ടാണ് ആഘോഷം സംഘടിപ്പിക്കുന്നത്.
ഇത്രയും വിപുലമായ രീതിയില്‍ ദീപാവലി ആഘോഷങ്ങള്‍ കാണാന്‍ ദുബായ് നിവാസികള്‍ക്ക് അവസരം ലഭിക്കുന്നത് ആദ്യമായാണ്. നവംബര്‍ 1 മുതല്‍ 10 വരെയാണ് ആഘോഷം. ബോളിവുഡ്, ഭാംഗ്ര പരിപാടികള്‍, ദീപം തെളിയിക്കല്‍, വെടിക്കെട്ട് എന്നിവയ്ക്ക് പുറമെ എല്‍ഇഡി ലൈറ്റുകള്‍ കത്തിക്കുന്നതിലെ ഗിന്നസ് ലോക റെക്കോര്‍ഡിനും ശ്രമം നടക്കുന്നുണ്ട്.
ചടങ്ങിന്റെ ഭാഗമായി ദുബായ് പോലീസ് ബാന്‍ഡ് സംഘം ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായിക്കഴിഞ്ഞു, ഒപ്പം ഇന്ത്യക്കാര്‍ക്ക് അഭിമാനവും. ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് വിമാന കമ്പനിയും ദീപാവലി ആഘോഷങ്ങളില്‍ പങ്കാളിയാണ്.
Post Your Comments