കൊച്ചി: റഫറിമാരുടെ തീരുമാനങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സിന് പ്രതികൂലമാകുന്ന സാഹചര്യത്തിൽ ഫറിമാരുടെ തീരുമാനം പുനഃപരിശോധിക്കുന്ന വാര്‍ (വീഡിയോ അസ്സിസ്റ്റന്റ് റഫറി) സംവിധാനം ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി പരിശീലകന്‍ ഡേവിഡ് ജെയിംസ്. മുൻപ് പുനെയ്‌ക്കെതിരായ മത്സരത്തിലും ഇന്നലെ ബെംഗളൂരുവിനെതിരായ മത്സരത്തിലും റഫറിയുടെ തീരുമാനങ്ങൾ ടീമിന് എതിരായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഡേവിഡ് ജെയിംസിന്റെ പ്രതികരണം. ഒരു പരിധി വരെ വാറിന് ഈ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ സാധിക്കുമെന്നും റഫറിമാരുടെ പിഴവുകള്‍ കുറയ്ക്കാന്‍ ഇത് സഹായകമാണെന്നും ജെയിംസ് വ്യക്തമാക്കി.
Post Your Comments