ബാഴ്സലോണ: ചാമ്പ്യന്‍സ് ലീഗില്‍ മെസിയെ വെച്ച് റിസ്കെടുക്കാനാവില്ലെന്ന് ബാഴ്സലോണ പരിശീലകന് ഏണസ്റ്റോ വല്‍വര്‍ദെ. കഴിഞ്ഞ മാസം സെവിയ്യക്കെതിരെ നടന്ന ലാലീഗ മത്സരത്തിനിടെ സംഭവിച്ച പരിക്കില്‍ നിന്ന് സൂപ്പര്‍ താരം ലയണല്‍ മെസി മോചിതനായെന്നും എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ഇന്റര്‍ മിലാനെതിരെ താരം കളിക്കുമോയെന്ന കാര്യം ഉറപ്പ് പറയാനാകില്ലെന്നും ഏണസ്റ്റോ വ്യക്തമാക്കി.
ആരോഗ്യസ്ഥിതിയിലേക്ക് മെസിയെത്തിയെന്നത് ശുഭ സൂചകമാണെന്നും, മികച്ച രീതിയില്‍ അദ്ദേഹം പരിശീലനത്തില്‍ പങ്കെടുത്തെന്നും പറഞ്ഞ വല്‍വര്‍ദെ, പക്ഷേ മെസിയെ വെച്ച് റിസ്കെടുക്കാന്‍ താന്‍ തയ്യാറല്ലെന്നും കൂട്ടിച്ചേര്‍ത്തു. ‘ചിലപ്പോള്‍ അദ്ദേഹം ആദ്യ ഇലവനിലുണ്ടാകും, ചിലപ്പോള്‍ പകരക്കാരുടെ നിരയിലും, ചിലപ്പോള്‍ കളിക്കാന്‍ തന്നെ സാധ്യതയില്ല’ എന്നും ഏണസ്റ്റോ പറഞ്ഞു.
https://youtu.be/n2_B_KDHx2w
Post Your Comments