Indian Super LeagueLatest News

തോൽ‌വികളിൽ നിന്നും കരകയറി ചെന്നൈ ; പൂനെയ്‌ക്കെതിരെ തകർപ്പൻ ജയം

ഈ സീസണിലെ ആദ്യ ജയത്തോടെ ചെന്നൈയിന്‍ ലീഗിലെ അവസാന സ്ഥാനത്ത് നിന്നു 8സ്ഥാനത്തേക്ക് കുതിച്ചു

പൂനെ :തുടർച്ചയായ തോൽവികളിൽ നിന്നും കരകയറി ചെന്നൈയിൻ എഫ്സി. പൂനെയ്‌ക്കെതിരെ 2-4 ഗോളുകൾക്കാണ് ചെന്നൈ ജയിച്ച് കയറിയത്. ഇത്തവണ ജയം കൊണ്ടേ മടങ്ങു എന്ന ദൃഢനിശ്ചയത്തോടെയുള്ള ചെന്നൈയുടെ പ്രകടനമാണ് കളിക്കളത്തിൽ കാണാനായത്.

ചിത്രം കടപ്പാട്/PICTURE COURTESY ; ഐഎസ്എല്‍ /ISL

മത്സരം തുടങ്ങി ആദ്യ 9താം മിനിറ്റിൽ ആഷിഖിലൂടെ പൂനെ മുന്നിൽ എത്തിയെങ്കിലും രണ്ടാം പകുതിയിൽ, മത്സരം ചെന്നൈക്ക് അനുകൂലമായി. 54ആം മിനിറ്റിൽ മാലിസൺ, 56ആം മിനിറ്റിൽ ഗ്രിഗറി നെൽസൺ, 69ആം മിനിറ്റിൽ ഇറിഗോ, 72ആം മിനിറ്റിൽ ടോയ് സിങ് എന്നിവർ നേടിയ ഗോളിലൂടെ ചെന്നൈ ജയം ഉറപ്പിക്കുകയായിരുന്നു. അതേസമയം കളി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ മാര്‍സെലീനോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് പൂനെയ്‌ക്ക് തിരിച്ചടിയായി. ഈ സീസണിലെ ആദ്യ ജയത്തോടെ ചെന്നൈയിന്‍ ലീഗിലെ അവസാന സ്ഥാനത്ത് നിന്നു 8സ്ഥാനത്തേക്ക് കുതിച്ചു. ഒരു ജയവും നേടാതെ പൂനെ സിറ്റി അവസാന സ്ഥാനത്തെത്തി.

ചിത്രം കടപ്പാട്/PICTURE COURTESY ; ഐഎസ്എല്‍ /ISL
ചിത്രം കടപ്പാട്/PICTURE COURTESY ; ഐഎസ്എല്‍ /ISL

 

shortlink

Related Articles

Post Your Comments

Related Articles


Back to top button