ചെന്നൈ : ബാറിലെത്തി കൂടുതൽ മദ്യപിക്കുന്നവർക്ക് സമ്മാനം വാഗ്‌ദാനം ചെയ്ത ബാർ മാനേജർ അടക്കം രണ്ടുപേർ പിടിയിൽ. ചെന്നൈ നഗരത്തിലെ ട്രിപ്ലിക്കേൻ ഹൈറോഡിലെ ബാറിലാണ് ആയിരം രൂപയിൽ കൂടുതൽ മദ്യപിക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ ടി.വി., ഫ്രിഡ്ജ്, വാഷിങ് മെഷീൻ അടക്കമുള്ള സമ്മാനങ്ങൾ വാഗ്ദാനം ചെയ്തത്.
സംഭവത്തിൽ ബാർ മാനേജർ വിൻസന്റ് രാജ്(25), ജീവനക്കാരൻ റിയാസ് മുഹമ്മദ്(41) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എ.ഐ.എ.ഡി.എം.കെ. നേതാവും മുൻ കോർപ്പറേഷൻ കൗൺസിലറുമായ ബാർ ഉടമ മുഹമ്മദ് അലി ജിന്നയ്ക്കെതിരേയും സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. ഈ ഓഫറുകളെ സംബന്ധിച്ചുള്ള പോസ്റ്ററുകൾ ട്രിപ്ലിക്കേനിലും പരിസരങ്ങളിലും പതിച്ചതോടെ പൊതുജനങ്ങൾ പരാതിപ്പെടുകയായിരുന്നു.
Post Your Comments