Latest NewsInternational

വജ്രം മോഷ്ടിച്ചു രാജ്യം കടക്കാൻ ശ്രമിച്ച ദമ്പതികൾ മുംബൈയിൽ കുടുങ്ങി

മുംബൈ : വജ്രം മോഷ്ടിച്ചു വിഴുങ്ങിയ ശേഷം ഹോങ്കോങ്ങിലേക്കു കടക്കാൻ ശ്രമിച്ച ദമ്പതികൾ മുംബൈയിൽ കുടുങ്ങി.ദുബായ് ദയ്റ ഗോൾഡ് സൂക്കിലെ ജ്വല്ലറിയിൽ നിന്നാണ് 60 ലക്ഷം രൂപ വിലയുള്ള 3.27 കാരറ്റ് വജ്രം ഇവർ വിഴുങ്ങിയത്. ചൈനീസ് ദമ്പതികളാണ് പിടിയിലായത്.

ചൈനീസ് പൗരൻമാരായ ദമ്പതികളെ മുംബൈ വിമാനത്താവളത്തിൽനിന്ന് ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത് 20 മണിക്കൂറിനകം ദുബായിലെത്തിച്ചു. ആഭരണം വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ ദമ്പതികൾ ഒരു പ്രത്യേക വജ്രത്തിന്റെ കാര്യം ചോദിച്ച് ജീവനക്കാരുടെ ശ്രദ്ധതിരിക്കുകയായിരുന്നു. ഈ സമയം സ്ത്രീ വജ്രം കൈക്കലാക്കി ജാക്കറ്റിലൊളിപ്പിച്ചു പുറത്തുകടന്നു. പിന്നീട് വജ്രം വിഴുങ്ങി. ഷോപ്പിങ് മാളിലെ ശുചിമുറിയിൽനിന്നു വസ്ത്രം മാറി മുംബൈയിലേക്കു വിമാനം കയറി.

മോഷണം നടന്ന് 3 മണിക്കൂർ കഴിഞ്ഞാണ് കടയുടമ വിവരം അറിഞ്ഞത്. ഉടൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ദമ്പതികളെ തിരിച്ചറിഞ്ഞു പോലീസിൽ പരാതിനൽകി. ഡോക്ടറുടെ സഹായത്തോടെ സ്ത്രീയുടെ വയറ്റിൽനിന്നു വജ്രം പുറത്തെടുത്തു.ഇരുവരും പോലീസ് കസ്റ്റഡിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button