Latest NewsKerala

വെബ്‍വിലാസങ്ങളും ഇമെയിൽ വിലാസങ്ങളും ഇനി മലയാളത്തിൽ

തിരുവനന്തപുരം : വെബ്‍വിലാസങ്ങളും ഇമെയിൽ വിലാസങ്ങളും ഇനി മലയാളത്തിൽ പ്രത്യക്ഷപ്പെടും. ഇന്റർനെറ്റ് ഡൊമെയ്നുകളുടെ ചുമതലയുള്ള രാജ്യാന്തര ഏജൻസിയായ ഇന്റർനെറ്റ് കോർപറേഷൻ ഫോർ അസൈൻഡ് നെയിംസ് ആൻഡ് നമ്പേഴ്സ് (ഐകാൻ) ഇതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. പദ്ധതി പൂർത്തിയായാൽ, കേരള സർക്കാരിന്റെ kerala.gov.in എന്ന വെബ്സൈറ്റിനു പകരം ‘കേരള.സർക്കാർ’ എന്ന വെബ് ‍വിലാസവും ‘മുഖ്യമന്ത്രി@കേരള.സർക്കാർ’ എന്ന ഇമെയിൽ വിലാസവും നൽകാൻ കഴിയും.

അതത് ഭാഷകളുടെ സങ്കീർണതകളും പ്രത്യേകതകളും കംപ്യൂട്ടർ എങ്ങനെ കൈകാര്യം ചെയ്യണമെന്നുവ്യക്തമാക്കുന്ന ലേബൽ ജനറേഷൻ റൂൾസെറ്റ് (എൽജിആർ) ഐകാൻ ക്ഷണിച്ചു. മലയാളത്തിനു പുറമേ ബംഗാളി, ദേവനാഗരി, ഗുജറാത്ത്,ത്തി, ഗുർമുഖി, കന്നഡ, ഒറിയ, തമിഴ്, തെലുങ്ക് എന്നീ ലിപികൾ‍ ഉൾപ്പെടെയുള്ളവയുടെ എൽജിആർ രേഖ തയാറാക്കാൻ മലയാളികളും ഉൾപ്പെട്ട നിയോ–ബ്രഹ്മി സ്ക്രിപ്റ്റ് ജനറേഷൻ പാനൽ (എൻബിജിപി) രൂപീകരിച്ചിരുന്നു.

മലയാളം വെബ്‍ വിലാസങ്ങളിൽ അക്ഷരങ്ങളുടെ പ്രത്യേകത മൂലം ആളുകൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാകാനിടയുണ്ട്. മലയാളത്തിലെ ‘ഠ’ എന്ന അക്ഷരം ഇംഗ്ലിഷിലെ ‘O’ എന്ന അക്ഷരവുമായി സാമ്യമുണ്ട്. ഇത്തരം സങ്കീർണതകൾ എങ്ങനെ പരിഹരിക്കണമെന്നു വ്യക്തമാക്കുന്നതാണ് എൽജിആർ രേഖ. ഇതിൽ ആർക്കും 7 വരെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്താം. അഭിപ്രായങ്ങൾ അറിയിക്കാൻ goo.gl/6Np6Lh  എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button