ശബരിമല: ശബരിമലയിലെ പുതിയ വിവാദം.. സര്‍ക്കാറിനെതിരെ വി.ടി.ബല്‍റാം എം.എല്‍.എ രംഗത്ത്. ശബരിമലയില്‍ കലാപം സൃഷ്ടിക്കാന്‍ വേണ്ടി ക്രിമിനല്‍ ഗൂഡാലോചന നടത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയെ ഒന്നാം പ്രതിയാക്കി കേസ് എടുക്കണമെന്ന് വി.ടി.ബല്‍റാം എം.എല്‍.എ . എന്നാല്‍ കേസ് എടുക്കല്‍ ഒരു പ്രഹസനമാകുമോ എന്നാണ് ബല്‍റാം തന്റെ പോസ്റ്റിലൂടെ ചോദിച്ചത്.
ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടത് പോലെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് ശ്രീധരന് പിള്ളയെ ഒന്നാം പ്രതിയാക്കി ക്രിമിനല്‍ കേസ് എടുക്കാനും ഉന്നതതല അന്വേഷണം നടത്താനും മുഖ്യമന്ത്രി പിണറായി വിജയനാണ് ഇനി തയ്യാറാവേണ്ടതെന്നും ബല്‍റാം ആവശ്യപ്പെട്ടു. സംഘ പരിവാര്‍ നേതാക്കള്ക്കെതിരെയാകുമ്പോള് പതിവായി കാണാറുള്ളത് പോലെ കേവലം കേസ് രജിസ്റ്റര്‍ ചെയ്യലില്‍ ഒതുങ്ങുമോ അതോ അതിന്റെ തുടര്‍ നടപടികള്‍ ഉണ്ടാകുമോ എന്നത് കൂടിയാണ് കേരളം ഉറ്റുനോക്കുന്നതെന്നും ബല്‍റാം കുറിച്ചു
Post Your Comments