Latest NewsKerala

സം​ഘ​ടി​തമായി വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന​വരെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് വി​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍

ശി​വ​ദാ​സ​ന്‍ എന്ന അയ്യപ്പഭക്തന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

തി​രു​വ​ന​ന്ത​പു​രം: ഇ​ല​ക്‌ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​വും സം​ഘ​ടി​ത​വു​മാ​യി വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന​തും മ​ത​സ്പ​ര്‍​ധ വ​ള​ര്‍​ത്തു​ന്ന​തു​മാ​യ കു​പ്ര​ച​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​രെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്ന ആവശ്യവുമായി വി​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍. ശി​വ​ദാ​സ​ന്‍ എന്ന അയ്യപ്പഭക്തന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശി​വ​ദാ​സ​ന്‍ എ​ന്ന​യാ​ള്‍ ശ​ബ​രി​മ​ല​യി​ല്‍ പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ കൊ​ല്ല​പ്പെ​ട്ട​താ​യി വ്യാജവാർത്തകളാണ് പ്രചരിപ്പിച്ചത്. പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടോ പോ​ലീ​സ് അ​ന്വേ​ഷ​ണ​മോ ഒ​ന്നും വേ​ണ്ട, ക​ഥ ത​ങ്ങ​ള്‍ മെ​ന​ഞ്ഞു​കൊ​ള്ളാം എ​ന്ന മ​ട്ടി​ല്‍ സം​ഘ​പ​രി​വാ​ര്‍ നു​ണ​പ്ര​ച​ര​ണം ന​ട​ത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button