തിരുവനന്തപുരം: ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ വ്യാപകവും സംഘടിതവുമായി വ്യക്തിഹത്യ നടത്തുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമായ കുപ്രചരണങ്ങള്‍ നടത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി വിഎസ് അച്യുതാനന്ദന്. ശിവദാസന്‍ എന്ന അയ്യപ്പഭക്തന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശിവദാസന്‍ എന്നയാള്‍ ശബരിമലയില്‍ പോലീസ് നടപടിയില്‍ കൊല്ലപ്പെട്ടതായി വ്യാജവാർത്തകളാണ് പ്രചരിപ്പിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടോ പോലീസ് അന്വേഷണമോ ഒന്നും വേണ്ട, കഥ തങ്ങള്‍ മെനഞ്ഞുകൊള്ളാം എന്ന മട്ടില്‍ സംഘപരിവാര്‍ നുണപ്രചരണം നടത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു.
Post Your Comments