നാഗ്പൂര്‍: 19കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. മഹാരാഷ്ട്രയിലെ ജബല്‍പൂര്‍ ഹൈവേയിലാണ് സുഹൃത്തിനൊപ്പം യാത്ര ചെയ്ത പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിയത്. സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമായിരുന്നു പീഡനം. വെള്ളിയാഴ്ച്ച വൈകിട്ട് 8.30നായിരുന്നു സംഭവം. നാഗ്പൂര്‍ ഹണ്ടകേശ്വര്‍ സ്വദേശികളായ അനില്‍ തെറ്റെ, സുഹൃത്ത് ബാബ ഭഗത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിർത്തിയ ശേഷം. പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച സുഹൃത്തിനെ ഇരുവരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തെതുടര്‍ന്ന് സുഹൃത്ത് ഓടി രക്ഷപ്പെടുകയും പ്രതികള്‍ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ശേഷം പെൺകുട്ടി ധാബ ഹൈവേയിലെത്തി പൊലീസിനെ ബന്ധപ്പെട്ട് പരാതി നല്‍ക്കുകയായിരുന്നു.
Post Your Comments