Latest NewsIndia

ഗ്രാമവാസിയെ ആക്രമിച്ച കടുവയെ ഉത്തർപ്രദേശിൽ ട്രാക്റ്റർ ഇടിപ്പിച്ചു കൊന്നു

ലഖ്നൗ: ഗ്രാമവാസികളിലൊരാളെ അക്രമിച്ചതിനെ തുടർന്ന് ഉത്തർപ്രദേശിലെ ദുധ്വാ ടൈഗർ റിസർവ്വിൽ പെൺകടുവയെ ട്രാക്റ്റർ കൊണ്ട് ഇടിച്ചു കൊന്നു. കടുവയെ കൊന്നതിനെതിരെ വന്യമൃഗ സംരക്ഷകർ വൻപ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

വനം കയ്യേറുന്ന മനുഷ്യർ വന്യമൃഗങ്ങളുടെ സ്വാഭാവിക വാസസ്ഥലത്തിന് മാറ്റങ്ങൾ വരുത്തുന്നത് കൊണ്ടാണ് കടുവകൾ നാട്ടിലിറങ്ങുന്നതെന്നും അതെ തുടർന്ന് മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ഉപദ്രവിക്കുന്നതെന്നും വന്യജീവി സംരക്ഷകർ വിശദീകരിക്കുന്നു. കൂട്ടത്തിൽ ഒരാളെ ആക്രമിച്ചതിന് പ്രതികാരമെന്ന പോലെയാണ് ഗ്രാമവാസികൾ ചേർന്ന് കടുവയെ കൊന്നതെന്നും അതേസമയം ഉദ്യോഗസ്ഥർ പരിക്കേറ്റ വ്യക്തിയെ ഉടൻ തന്നെ ഹോസ്പിറ്റലിലെത്തിക്കാനുള്ള തിരക്കിലായിരുന്നു എന്നും ടൈഗർ റിസർവ്വ് ഡെപ്യൂട്ടി ‍ഡയറക്ടർ മഹാവീർ കൗജിലഗ് പറഞ്ഞു.

എന്നാൽ പെൺകടുവയെ കൊന്ന സംഭവത്തിൽ പങ്കാളികളായ എല്ലാവർക്കുമെതിരെ വന്യമൃഗ അവകാശ സംരക്ഷണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും സംരക്ഷിത മേഖലയ്ക്കുള്ളിൽ വച്ച് കടുവ ആക്രമിക്കപ്പെട്ടതും കൊല്ലപ്പെട്ടതും ഗുരുതരമായ കുറ്റകൃത്യമാണെന്നും ടൈഗർ റിസർവ്വ് ഫീൽഡ് ഡയറക്ടർ രമേഷ് കുമാർ പാണ്ഡെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button