ന്യൂഡല്‍ഹി: ദീപാവലി ആഘോഷത്തിന് അമേത്തിയിലെ ബിജെപി പാര്‍ട്ടിയുടെ വനിത പ്രവര്‍ത്തകര്‍ക്ക് കേന്ദ്ര ടെക്സ്റ്റൈല്‍ വകുപ്പു മന്ത്രി സ്മൃതി ഇറാനി പതിനായിരം സാരികള്‍ സമ്മാനിച്ചു.
സ്മൃതി ഇറാനിയ്ക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും പ്രയോജനപ്പെടുത്താനാണ് ബിജെപി പദ്ധതിയിടുന്നത്. രാഹുല്‍ഗാന്ധിയോട് പരാജയപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പിനു ശേഷവും സ്മൃതി അമേത്തിയിലെ ജനങ്ങളുമായി ഇടപെഴകുന്നത് പാര്‍ട്ടിക്ക് ഗുണകരമായി ഭവിക്കുമെന്നാണ് കരുതുന്നത്. മുന്‍ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ കോണ്‍ഗ്രസ് ജയിച്ചെങ്കിലും ബിജെപിക്ക് വോട്ടുനില മുന്നത്തേക്കാള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിരുന്നു.
Post Your Comments