KeralaLatest News

ശബരിമലയില്‍ പോകുമെന്നത് വ്യാജ വാര്‍ത്ത: പ്രതികരണം അറിയിച്ച് ശശികല റഹീമിന്റെ വീഡിയോ

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ശശികല പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്

ആലുവ: ശബരിമലയില്‍ പോകുന്നവര്‍ക്ക് താന്‍ പമ്പയില്‍ വച്ച് സ്വീകരണം നല്‍കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് സിപിഎം നേതാവ് ശശികല റഹീം. ഒരു പ്രമുഖ ചാനലാണ് ശശികലയുടെ മരുമകള്‍ സുമേഖാ തോമസ് യുക്തിവാദികള്‍ക്കൊപ്പം ശബരിമലയിലേക്ക് പോകുന്നുണ്ടെന്നും ഇവര്‍ക്ക് പമ്പയില്‍ വച്ച് ശശികലാ റഹീം സ്വീകരണം നല്‍കുമെന്നുമുള്ള വാര്‍ത്തകള്‍ നല്‍കിയത്. എന്നാല്‍ നട്ടെല്ലിന് തേയ്മാനമായി വിശ്രമിക്കുന്ന തനിക്കെതിരെ ചാനല്‍ വ്യാജ വാര്‍ത്തകളാണ് നല്‍കുന്നതെന്ന് ശശികല പറഞ്ഞു.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ശശികല പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. പമ്പയില്‍ പോയിട്ട് വീട്ടുമുറ്റത്തേക്ക് എനിക്കിറങ്ങാന്‍ പറ്റിയെങ്കില്‍ ഒരു രസമുണ്ടായിരുന്നുവെന്നാണ് ശശികലയുടെ പ്രതികരണം. കൂടാതെ ശബരിമലയില്‍ പോകുന്നതിനെ കുറിച്ച് താന്‍ മകളെ വിളിച്ച് അന്വേഷിച്ചുവെന്നും അവളും പോകുന്നില്ലെന്നും യുക്തിവാദി സംഘത്തിനും ഇത്തരമൊരു നിലപാടില്ലെന്നും അവര്‍ വ്യക്തമാക്കി.

വിശ്വാസികളാണ് ശബരിമലയില്‍ പോകേണ്ടത് എന്നാണ് യുക്തിവാദി സംഘവും പറയുന്നത്. എന്നാല്‍ താനും കുടുംബാംഗങ്ങളും വിശ്വാസികള്‍ അല്ലെന്നും അവര്‍ പറഞ്ഞു. മഹിളാ അസോസിയേഷന്‍ മുന്‍ ഏരിയാ സെക്രട്ടറിയായിരുന്ന ശശികല റഹീം
ശരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നും സജീവ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും  വിട്ടുനില്‍ക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button