സന്നിധാനത്ത് തന്ത്രിയുടെ മുറിയ്ക്ക് സമീപം മൊബൈല്‍ ജാമര്‍. ശബരിമല സന്നിധാനത്ത് തന്ത്രിയുടെയും മേല്‍ശാന്തിയുടെയും മുറികളിലേക്ക് പോകുവാന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് ശേഷമാണ് തന്ത്രിയുടെ മുറിയ്ക്ക് സമീപം മൊബൈല്‍ ജാമര്‍ കണ്ടെത്തിയത്. എന്നാല്‍ അത് എപ്പോള്‍മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വ്യക്തമല്ല. സുരക്ഷയുടെ ഭാഗമായാണ് ജാമര്‍ സ്ഥാപിച്ചതെന്നാണ് പോലീസിന്റെ വാദം. നിരോധനാജ്ഞയുടെ പേരിലാണ് മാധ്യമങ്ങളെ വിലക്കിയിരിക്കുന്നു. സന്നിധാനത്ത് മൊബൈല്‍ ജാമര്‍ സ്ഥാപിച്ചതായും സൂചനയുണ്ട്. ഇന്ന് രാവിലെയാണ് മാധ്യമപ്രവര്‍ത്തകരെ സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചത്.
ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട ഇന്ന് തുറക്കും. സ്ഥലങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വന്‍ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. സന്നിധാനത്ത് സ്ത്രീകളെ ഉപയോഗിച്ച് ബിജെപിയും പോഷകസംഘടനകളും പ്രശ്നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 15 വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ സന്നിധാനത്തെത്തി. 50 വയസിന് മുകളിലുള്ള ഉദ്യോഗസ്ഥരാണ് ഇവര്‍. സ്ത്രീകള്‍ കൂടുതല്‍ ശസബരിമലയിലേക്ക് എത്തിയാല്‍ നിയന്ത്രിക്കാനാണ് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ സന്നിധാനത്തെത്തിച്ചതെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി.
നിരോധനാജ്ഞ നിലവില്‍ വന്ന ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങള്‍ പൂര്‍ണമായും ഇപ്പോള്‍തന്നെ പൊലീസ് നിയന്ത്രണത്തിലാണ്. ക്ഷേത്ര പരിസരത്ത് കമാന്‍ഡോകള്‍ നിലയുറപ്പിച്ചു. ഇന്നലെ ഉച്ചമുതല്‍ തൃശൂരില്‍ നിന്നുള്ള ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ 75 കമാന്‍ഡോകള്‍ സുരക്ഷാ ചുമതല ഏറ്റെടുത്തു. ഇവര്‍ക്ക് ഐ.ജി എം.ആര്. അജിത്കുമാര്‍ നിര്‍ദ്ദേശങ്ങള്‍ നല്കി. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആറ് എക്സിക്യൂട്ടിവ് മജിസ്ട്രേട്ട്മാര്‍ക്ക് ചുമതല നല്കി.
Post Your Comments