തിരുവനന്തപുരം : ശബരിമല വിഷയത്തിൽ നടത്തിയ വിവാദ പ്രസംഗത്തെക്കുറിച്ച് ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തൽ. നടയടയ്ക്കാൻ തീരുമാനിച്ചത് തന്റെ നിർദ്ദേശ പ്രകാരമാണെന്ന് വ്യഖ്യാനിക്കേണ്ടെന്നും തന്ത്രിടക്കം പലരും തന്നെ വിളിച്ചിരുന്നെന്നും ശ്രീധരൻപിള്ള മാധ്യമങ്ങളോട് പറഞ്ഞു.
താൻ ഒരു അഭിഭാഷകനും രാഷ്ട്രീയ പ്രവർത്തകനുമാണ് അതുകൊണ്ടുതന്നെ നിയമപരമായി ഉപദേശം തേടിയവർക്കെല്ലാം മറുപടി നൽകിയിട്ടുണ്ട്. തനിക്കെതിരായ കോടതി അലക്ഷ്യക്കേസിനു പിന്നിൽ സിപിഎം ആണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ ഇടപെട്ടാണ് കോടതി അലക്ഷ്യ കേസ് നൽകിയത്. താനും തന്ത്രിയും കേസിലെ പ്രതികളാണെന്നും കേസ് ഉള്ളതിനാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments