പത്തനംതിട്ട: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ എരുമേലിയില്‍ തീര്‍ഥാടകരുടെ പ്രതിഷേധം നടക്കുകയാണ്. സുരക്ഷയുടെ പേരില്‍ തീര്‍ഥാടകരെ പോലീസ് പമ്പയിലേക്ക് കടത്തി വിടാത്തതിലാണ് പ്രതിഷേധം നടക്കുന്നത്. ഇതോടെ പ്രതിഷേധവുമായി നിരവധി പ്രമുഖർ രംഗത്തെത്തി. ഗവൺമെന്റിന്റെ ധാർഷ്ട്യത്തിനെതിരെ ആഞ്ഞടിച്ചു പ്രമുഖ ചരിത്ര കാരൻ എം ജി എസ് രംഗത്തെത്തി.
പിണറായി വിജയൻ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്ന് ചരിത്രകാരന് എം.ജി.എസ് നാരായണന് പറഞ്ഞു. സർക്കാർ ഇപ്പോൾ കാണിക്കുന്നത് ബുദ്ധിശൂന്യത ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ ഭക്തരുടെ വികാരം മാനിച്ചു സർക്കാർ യുവതീ പ്രവേശനത്തിൽ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു.
അതെ സമയം യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയും സായുധ പോലീസിനെ വിന്യസിച്ചു കര്‍ശനപരിശോധന നടത്തിയുമാണ് അയ്യപ്പഭക്തരെ മല കയറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ 2,300 ഓളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
Post Your Comments